Latest News

ബുണ്ടസ് ലിഗയില്‍ വീണ്ടും കപ്പുയര്‍ത്തി മ്യൂണിക്ക്

മ്യൂണിക്ക്: ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്‍ വീണ്ടും കപ്പുയര്‍ത്തി ബയണ്‍ മ്യൂണിക്ക്. തുടര്‍ച്ചയായ ഏഴാം തവണയാണ് ബയേണ്‍ മ്യൂണിക് ലീഗില്‍ കപ്പുയര്‍ത്തുന്നത്. 2013 മുതലാണ് തുടര്‍ച്ചയായ ഏഴ് തവണ കപ്പുയര്‍ത്തിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചാണ് ബയണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്.

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്ക് ലീഗില്‍ കപ്പില്‍ മുത്തമിട്ടത്. ഡേവിഡ് അലബ, സാഞ്ചെസ്, ഫ്രാങ്ക് റിബറി,ആര്യന്‍ റോബന്‍ എന്നിവരാണ് ബയേണ്‍ മ്യൂണികിന് വേണ്ടി ഗോളുകള്‍ നേടിയത്. സെബാസ്റ്റ്യന്‍ ഹെല്ലര്‍ ആണ് ഫ്രാങ്ക്ഫര്‍ട്ടിന്റെ ആശ്വാസഗോള്‍ നേടിയത്. തുടര്‍ച്ചയായ ഏഴ് തവണയാണ് ബയേണ്‍ മ്യൂണിക് കപ്പില്‍ മുത്തമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button