Latest NewsIndia

പഞ്ചാബിൽ നിർണ്ണായക മാറ്റമുണ്ടാകുമെന്ന് സൂചന: തന്നെ പുറത്താക്കി സിദ്ദു മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

തന്നെ സ്ഥാനത്തു നിന്നും മാറ്റി പകരം മുഖ്യമന്ത്രിയാകാന്‍ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് അമരീന്ദര്‍ സിങ് തുറന്നടിച്ചു.

ചണ്ടീഗഡ് : പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത. സിദ്ധുവിനു കൃത്യമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് അമരീന്ദര്‍ രംഗത്തുവന്നത്. തന്നെ മാറ്റി പകരം മുഖ്യമന്ത്രിയാവാന്‍ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നെന്ന് തുറന്നുപറഞ്ഞ് അമരീന്ദര്‍ തന്നെ സ്ഥാനത്തു നിന്നും മാറ്റി പകരം മുഖ്യമന്ത്രിയാകാന്‍ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് അമരീന്ദര്‍ സിങ് തുറന്നടിച്ചു.

പഞ്ചാബില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന അമരീന്ദര്‍ സിങിനെ ലക്ഷ്യം വെച്ച് സിദ്ദുവിന്റെ ചില പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു ക്യാപ്റ്റൻ. നേരത്തെ സിദ്ദുവിന്റെ ഭാര്യക്ക് അമൃത്സറിൽ സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു സിദ്ദുവും ക്യാപ്റ്റനും ഇടഞ്ഞതെന്നാണ് സൂചന. അതെ സമയം ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ കൂടെ കൂട്ടാൻ എൻ ഡി എ ശ്രമം നടക്കുന്നതായി കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button