Latest NewsSports

ക്രിക്കറ്റ് ലോകകപ്പ് വിജയികൾക്ക് സമ്മാനതുക 28  കോടി; ഫുട്ബോളിൽ ഇതെത്രയെന്നറിയേണ്ടേ?

ക്രിക്കറ്റ് ലോകകപ്പിൽ ഇത്തവണ റെക്കോർഡ് സമ്മാനത്തുകയാണ്. 28  കോടി രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്കാകട്ടെ 14 കോടി രൂപയും. കൂടാതെ സെമി ഫൈനലിൽ എത്തി പുറത്താവുന്നവർക്കും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടങ്ങളിൽ ജയിക്കുന്ന ഓരോ കളിക്കും ടീമുകൾക്ക് പ്രതിഫലം ലഭിക്കും. എന്നാൽ ക്രിക്കറ്റിൻറെ കാര്യം അവിടെ നിൽക്കട്ടെ, ഫുട്ബോൾ ലോകകപ്പ് വിജയികൾക്ക് ലഭിക്കുന്ന തുക എത്രയെന്നറിയാമോ? കേട്ടാൽ ഞെട്ടും ക്രിക്കറ്റിലേതിന്റെ ഏകദേശം 10 ഇരട്ടിയോളം വരുമിത്. 38 ദശലക്ഷം യുഎസ് ഡോളർ, അതായത് 266 കോടി രൂപയാണ് കഴിഞ്ഞ ഫിഫ ലോകകപ്പ് ജയിച്ച ഫ്രാൻസ് ടീമിനു സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ
ക്രൊയേഷ്യയ്ക്ക് 196 കോടി രൂപയും സമ്മാനമായി കിട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button