Latest NewsIndia

ഇന്ത്യയെ നിലനിർത്താൻ കോൺഗ്രസിനു കഴിയില്ല: കോൺഗ്രസ് ഇല്ലാതാവുന്നതാണ് നല്ലത് :യോഗേന്ദ്ര യാദവ്

മറ്റ് കക്ഷികളുടെ മുന്നിൽ പോലും തടസ്സമുണ്ടാക്കുന്നത് കോൺഗ്രസാണെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു .

ന്യൂഡൽഹി : ഇന്ത്യയെ നിലനിർത്താൻ കോൺഗ്രസിനു കഴിയില്ലെന്നും,പാർട്ടി ഇല്ലാതാകുന്നതാണ് നല്ലതെന്നും മുൻ ആം ആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവ്. ബിജെപി യെ പരാജയപ്പെടുത്തി അധികാരത്തിലെത്തി ഇന്ത്യയെ നിലനിർത്താൻ കോൺഗ്രസിനു കഴിയില്ല .പാർട്ടിയെ കാത്തിരിക്കുന്നത് സർവ്വനാശമാണ് . ചരിത്രത്തിൽ പോലും കോൺഗ്രസിനു ഒരു സ്ഥാനവുമുണ്ടാകില്ല . മറ്റ് കക്ഷികളുടെ മുന്നിൽ പോലും തടസ്സമുണ്ടാക്കുന്നത് കോൺഗ്രസാണെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു .

എല്ലാ ഗൗരവത്തോടെയും ഒട്ടും അതിശയോക്തി ഇല്ലാതെയും ഒട്ടും വൈകാരികത ഇല്ലാതെയുമാണ് താനിത് പറയുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഇന്ത്യാ ടുഡേ ചാനലില്‍ തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു യോഗേന്ദ്ര യാദവ്.ഭരണഘടനാ മൂല്യങ്ങള്‍ക്ക് വേണ്ടി, മതേതര ഇന്ത്യയ്ക്ക് വേണ്ടി നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. അത്തരമൊരു പാര്‍ട്ടിക്ക് നിലനില്‍ക്കാന്‍ യാതൊരു കാരണവുമില്ലെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്ര ദൗത്യം നിറവേറ്റിക്കഴിഞ്ഞു. ബി.ജെ.പിക്ക് ബദല്‍ ശക്തി രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് മാത്രമാണ് ഏക പ്രതിബന്ധമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.എക്സിറ്റ് പോളുകൾക്കും മുൻപ് തന്നെ യോഗേന്ദ്ര യാദവ് ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു . ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാവായ യോഗേന്ദ്ര യാദവ് 2015 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button