Latest NewsSaudi ArabiaGulf

യുഎഇ ബാങ്ക് അടക്കം നിരവധി ബാങ്കുകള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ

റിയാദ്: രാജ്യത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ യുഎഇ ബാങ്ക് അടക്കം 16 ബാങ്കുകള്‍ക്ക് സൗദി അറേബന്‍ സെന്‍ട്രല്‍ ബാങ്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയതിനാണ് ഈ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്.

ധനകാര്യ തത്വങ്ങള്‍ ലംഘിച്ചതിനാണ് ഈ ബാങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയിരിക്കുന്നതെന്ന് സൗദി അറേബ്യന്‍ മൊണറ്ററി അതോറിറ്റി (സമ) പറഞ്ഞു. സമൂഹത്തിലെ എല്ലാ മേഖലയിലും പണമിടപാട് സംബന്ധിച്ച് നീതിയും സുതാര്യതയും ഉറപ്പുവരുത്തുന്നതില്‍ ഈ ബാങ്കുകള്‍ക്ക് വീഴ്ചപറ്റിയെന്നാണ് കണ്ടെത്തല്‍. ഫിനാന്‍സിയേഴ്‌സിനിടയില്‍ ധാര്‍മ്മികതയും മത്സരപരതയും ഉറപ്പുവരുത്തിക്കൊണ്ടുതന്നെയാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക്കുന്നതെന്ന് റെഗുലേറ്റര്‍ അറിയിച്ചു. എന്നിരുന്നാലും, പിഴയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല.

അല്‍ റജ്ഹി ബാങ്ക്, അല്‍ അഹ്‌ലി ബാങ്ക്, സൗദി ഫ്രാന്‍സി ബാങ്ക്, അല്‍ റിയാദ് ബാങ്ക്, അല്‍ ജസീറ ബാങ്ക്, എമിറേറ്റ്‌സ് എന്‍.ബി.ഡി, അലിന്‍മ ബാങ്ക്, സൗദി ഹോം ലോണ്‍സ്, ഡാര്‍ അല്‍ താലിക, അബ്ദുള്‍ ലത്തീഫ് ജമീല്‍ ഫിനാന്‍സ്, സൗദി ഫ്രാന്‍സി ഫോര്‍ ഫിനാന്‍സ്, നയാഫത്ത് ഫിനാന്‍സ് കമ്പനി, ഫ്‌ളക്‌സിബിള്‍ മുരാബഹ ഫിനാന്‍സ്, അല്‍ ജബ്ര്‍ ഫിനാന്‍സിങ് കമ്പനി, റായ ഫിനാന്‍സിംഗ് കമ്പനി എന്നിവയാണ് അറേബ്യന്‍ മൊണറ്ററി അതോറിറ്റി പിഴ ചുമത്തിയിരിക്കുന്ന ബാങ്കുകള്‍.

ദുബൈയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍.ബി.ഡി 2019 ലെ അറ്റാദായത്തില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഉയര്‍ന്ന വരുമാനവും, മെച്ചപ്പെട്ട മാര്‍ക്കറ്റുകളും വഴി 2.7 ബില്യന്‍ ദിര്‍ഹം വളര്‍ച്ചയിലാണ് ഇവര്‍ എത്തിയത്. വായ്പ വളര്‍ച്ച മൂലം വര്‍ഷംതോറും 15.7 ബില്യണ്‍ ദിര്‍ഹമാണ് ഈ ബാങ്കിന്റെ വരുമാനം. കഴിഞ്ഞ നവംബറിലാണ് റിയാദിലെ എന്‍ബിഡി രണ്ടാമത്തെ ബ്രാഞ്ചിനു തുടക്കമിട്ടത്. ഈ ബാങ്കിങ് ശൃഖംലയ്ക്ക് ഇപ്പോള്‍ നാലു ശാഖകളാണുള്ളത്. യുഎഇയ്ക്ക് പുറമെ ഈജിപ്തിലേക്കും വളര്‍ന്ന ഈ ബാങ്കിങ് ശൃംഖലയ്ക്ക് ഇന്ത്യ, സിംഗപ്പൂര്‍, യുകെ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ പ്രതിനിധി ഓഫീസുകളുണ്ട്.

ഉപഭോക്താക്കളുടെ അവകാശങ്ങളെയും താല്പര്യങ്ങളെയും ഹനിക്കുന്ന രീതിയിലുള്ള യാതൊരു നടപടികളുമുണ്ടാകാതെ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണമായി പാലിക്കണമെന്ന് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളോട് സാമ ആഹ്വാനം ചെയ്തതായി ‘സൗദി സെന്‍ട്രല്‍ ബാങ്ക് തങ്ങളുടെ വെബ്‌സൈറ്റിലൂടെ നടത്തിയ ഒരു പ്രസതാവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button