Latest NewsFootball

നെയ്മറെ ക്യാപ്റ്റനാക്കാൻ കൊള്ളില്ലെന്ന് മുൻ താരത്തിന്റെ വിമർശനം

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീൽ സൂപ്പർ താരം നെയ്മർക്കെതിരെ വിമർശനവുമായി മുൻ താരം എഡ്‌മിൽസൺ. ക്യാപ്റ്റനായി ശോഭിക്കാൻ നെയ്മർക്ക് സാധിക്കില്ലെന്നും അദ്ദേഹത്തെ ഈസ്ഥാനത്ത് നിന്നും മാറ്റണമെന്നുമാണ് എഡ്‌മിൽസൺ അഭിപ്രായപ്പെടുന്നത്. ടീമിനെ നയിക്കാനുള്ള ശേഷി താരത്തിന് ആയിട്ടില്ലെന്നും എന്നാൽ ഇതിനു യോജിക്കുന്ന ഒട്ടേറെ താരങ്ങൾ ബ്രസിൽ ടീമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെയ്മറുടെ ക്ളബ് ആയ പി എസ് ജിയിൽ നെയ്മറല്ല ക്യാപ്റ്റൻ. ബ്രേസിയലിന്റെ തന്നെ മറ്റൊരു താരമായ തിയാഗോ സിലാവായു പി എസ് ജി നായകൻ.

ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായതിനാൽ സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ ബ്രസീൽ പരിശീലകന്‍ ടിറ്റെയ്ക്ക് സമ്മർദം കൂടുതലായിരിക്കുമെന്നും എഡ്‌മിൽസൺ പറഞ്ഞു. മാഴ്‌സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ് എന്നിങ്ങനെ വമ്പന്മാരായ എട്ട് താരങ്ങളെ ഒഴിവാക്കി കോപ്പ അമേരിക്കയ്‌ക്കുള്ള 23 അംഗ ടീമിനെ കഴിഞ്ഞ ദിവസം ടിറ്റെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 14ന് കോപ്പയുടെ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയ ആണ് കാനറികളുടെ എതിരാളികള്‍. കഴിഞ്ഞ കോപ്പയിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബ്രസീൽ പുറത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button