Latest NewsCricketSports

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഗില്ലിയുടെ പ്രവചനം; സംഭവിച്ചാല്‍ അത് റെക്കോഡ് നേട്ടം

മെല്‍ബണ്‍: ഒറ്റ നോട്ടത്തില്‍ തന്നെ എതിരാളിയെ അടിമുടി മനസ്സിലാക്കുന്ന, ഓസ്‌ട്രേലിയ നേടിയ ലോകകപ്പുകളില്‍ തന്റേതായ വ്യക്തിമുദ്രയുടെ പതിപ്പിച്ച ആരാധകരുടെ സ്വന്തം ഗില്ലി ഇപ്പോള്‍ ഒരു പ്രവചനം നടത്തിയിരിക്കുയാണ്. ലോകകപ്പില്‍ ഒരു ടീം 500 എന്ന മാന്ത്രിക സംഖ്യ ഉറപ്പായും സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ക്കുമെന്നാണ് ഗില്ലി പറയുന്നത്. ആ പ്രവചനം സംഭവിച്ചാല്‍ അത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുമെന്നുറപ്പ്. അത് ഓസ്‌ട്രേലിയ ആവാതിരിക്കാനുള്ള ഒരു കാരണവും താന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫോക്‌സ് സ്‌പോര്‍ട്‌സിനോടാണ് ഗില്ലി പ്രവചനം നടത്തിയത്. ട്വന്റി 20 ക്രിക്കറ്റ് വന്നതോടെ ബാറ്റ്‌സ്മാന്റെ കളിയോടുള്ള രീതി വരെ മാറ്റപ്പെട്ടു. കൂടാതെ പവര്‍പ്ലേയും ഫീല്‍ഡിലെ നിയന്ത്രണങ്ങളും എല്ലാം ബാറ്റ്‌സ്മാന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നതാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസീസിനെതിരെയാണ് ഏകദിന ക്രിക്കറ്റിലെ നിലവിലെ റെക്കോര്‍ഡായ ആറ് വിക്കറ്റിന് 481 എന്ന സ്‌കോര്‍ ഇംഗ്ലണ്ട് നേടിയത്. ഇതിന് ശേഷം 500 എന്ന സ്‌കോറും അപ്രാപ്യമല്ലെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം. ഇതോടെ സ്‌കോര്‍ ബോര്‍ഡില്‍ അടക്കം ചില്ലറ മാറ്റങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇത്തവണ ലോകകപ്പില്‍ വരുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button