Latest NewsElection NewsIndia

കോണ്‍ഗ്രസിനും ഒരു അമിത്ഷായെ ലഭിക്കേണ്ടതുണ്ട്; ബിജെപിക്ക് ആശംസകളേകി മെഹബൂബ മുഫ്തി

പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിറകെ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ആശംസയറിയിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കോണ്‍ഗ്രസിന് ഒരു അമിത് ഷായുടെ ആവശ്യമുണ്ടെന്നും മെഹ്ബൂബ് ട്വിറ്ററില്‍ കുറിച്ചു. കശ്മീരിലെ ആനന്ത്‌നാഗ് മണ്ഡലത്തില്‍ നിന്നായിരുന്നു മെഹബൂബ ജനവിധി തേടിയിരുന്നത്. ജനങ്ങളുടെ സ്‌നേഹവും അംഗീകാരവും അനുഭവിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ട്. അത് പോലെ തന്നെ അവരുടെ രോഷം പ്രകടിപ്പിക്കാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ടെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനും പിറകിലായി മൂന്നാം സ്ഥാനത്തായിരുന്നു പി.ഡി.പി സ്ഥാനാര്‍ഥിയായ മെഹ്ബൂബ മുഫ്തി. രാജ്യത്തുടനീളം ചരിത്ര വിജയം കാഴ്ച്ച വെച്ച ബി.ജെ.പിക്ക് ആശംസ അറിയിച്ച മെഹ്ബൂബ, ഇന്നത്തെ ദിവസം ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമുള്ളതാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു അമിത് ഷായെ ലഭിക്കേണ്ട സമയമായെന്നും മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചു.

ജനവിധി അംഗീകരിക്കുന്നതായി അറിയിച്ച പി.ഡി.പി നേതാവ്, വിജയിച്ച നാഷണല്‍ കോണ്‍ഫെറന്‍സ് സ്ഥാനാര്‍ഥിക്കും ആശംസ അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും മോദിക്കും അമിത് ഷാക്കും ആശംസ അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button