Latest NewsElection NewsKerala

എംഎല്‍എ സ്ഥാനം ഉടൻ രാജിവെയ്ക്കുമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം : വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്‍ ലീഡ് നില ഉയർത്തുകയാണ്. രണ്ടാഴ്ചക്കകം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ചട്ടമെന്നും അതു പ്രകാരം ചെയ്യുമെന്നും കെ. മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വട്ടിയൂർക്കാവിൽ യുഡിഎഫ് തന്നെ ഇനിയും ജയിക്കുമെന്നും മുരളീധരന്‍ പറ‍ഞ്ഞു.

പ്രതീക്ഷിച്ച രീതിയിൽ ഭൂരിപക്ഷം നേടിയെന്നും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. ഇത് യുഡിഎഫിന് നേട്ടമായി. ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം തിരിച്ചറിഞ്ഞ് യുഡിഎഫിന് ഒപ്പം നിന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ ലീഡ് 58,105ലെത്തി.കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ ഇരട്ടി ഭൂരിപക്ഷത്തിലേക്ക്. 80,937 വോട്ടുകളുടെ ലീഡാണ് എന്‍.കെ പ്രേമചന്ദ്രന് ഇപ്പോഴുള്ളത്.

Tags

Related Articles

Post Your Comments


Back to top button
Close
Close