Latest NewsInternational

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പുത്തൻ പദ്ധതികളുമായി ട്രംപ് രം​ഗത്ത്

മുഴുവന്‍ സൈന്യത്തെയോ അല്ലെങ്കില്‍ ഭാഗികമായെങ്കിലോ അയക്കുമോ എന്ന് പറയാനാകില്ല എന്നും അധികൃതർ

പുത്തൻ പദ്ധതികളുമായി ട്രംപ്, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടാനൊരുങ്ങി ഡൊണാൾഡ് ട്രംപ്. ഇതിനായി കൂടുതൽ സേനയെ അയക്കാനായുള്ള പദ്ധതി പെന്‍റഗണ്‍ വൈറ്റ് ഹൌസിനു സമര്‍പ്പിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും, ആവശ്യപ്പെട്ടതനുസരിച്ച് മുഴുവന്‍ സൈന്യത്തെയോ അല്ലെങ്കില്‍ ഭാഗികമായെങ്കിലോ അയക്കുമോ എന്ന് പറയാനാകില്ല എന്നും അധികൃതർ പറഞ്ഞു.

എന്നാൽ ഇറാനിൽ നിന്നും പുതുതായി എന്തെങ്കിലും ഭീഷണി ഉയര്‍ന്നതുകൊണ്ടല്ല ഈ നീക്കം. മറിച്ച് മേഖലയിലെ സുരക്ഷ അല്‍പ്പംകൂടെ ശക്തമാക്കാനാണ് എന്ന് പെന്‍റഗണ്‍ വിശദീകരിച്ചു. കൂടാതെ, ഇറാനെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ പാട്രിയറ്റ് മിസൈലുകളും കപ്പലുകളും അയക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു വരികയാണെന്നും അവര്‍ വ്യക്തമാക്കി. “ഇറാന്‍ യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ അത് ഇറാന്റെ അന്ത്യമായിരിക്കും” എന്നു കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. സമീപകാലത്ത് ട്രംപ് ടെഹ്റാനെതിരെ മുഴക്കിയ ഏറ്റവും കടുത്ത ഭീഷണിയാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button