Latest NewsIndiaElection 2019

അന്ന് സെല്‍ഫി എടുത്ത ആരാധകന്‍, ഇന്ന് ഒരുലക്ഷത്തിലധികം വോട്ടിന് തോല്‍പ്പിച്ച എതിര്‍ സ്ഥാനാര്‍ത്ഥി; ജ്യോതിരാദിത്യ സിന്ധ്യയുടെ തോല്‍വി ഇങ്ങനെ

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്നും പുറത്തുവരുന്നത് സിനിമാകഥയെ വെല്ലുന്ന ടിസ്റ്റുകളാണ്. പതിറ്റാണ്ടുകളായി സിന്ധ്യ കുടുംബം കൈയ്യാളിയിരുന്ന ഗുണ പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മാധവ് റാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യ നിന്നപ്പോള്‍ തന്നെ പലരും വിജയം ഉറപ്പിച്ചു. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ബിജെപിയുടെ ഡോ. കെ പി സിംഗ് യാദവ് മിന്നുന്ന വിജയം കരസ്ഥമാക്കി. സ്ഥാനാര്‍ത്ഥി ഡോ. കെ.പി സിംഗ് ജാദവാണെന്ന് അറിഞ്ഞതേ ആളുകളുടെ പരിഹാസം ഇരട്ടിച്ചിരുന്നു. കാരണം, പണ്ട് സിന്ധ്യയുടെ ഇലക്ഷന്‍ ഏജന്റായി സദാസമയവും അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു ഡോ.കെപി സിങ്ങ്. കോണ്‍ഗ്രസ് പാളയം വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ട് ഒരു കൊല്ലം തികയുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന് ഈ സീറ്റ് ഓഫര്‍ ചെയ്യപ്പെടുന്നതും.

ഡോ. കെപി സിങ്ങ് യാദവ് ആ ഓഫര്‍ സ്വീകരിച്ചപ്പോള്‍ പലരും ആ തീരുമാനത്തെ ‘ആത്മഹത്യാപരം ‘ എന്ന് പരിഹസിച്ചിരുന്നു. കെപി സിങ്ങ് പണ്ട് തന്റെ ഭര്‍ത്താവിന്റെ ഇലക്ഷന്‍ ഏജന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് എടുത്ത് സ്വന്തം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്ന ഒരു ‘സെല്‍ഫി’ ചിത്രം പങ്കു വെച്ചുകൊണ്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയുടെ പരിഹാസം എന്നതും ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തില്‍ കാറിനുള്ളില്‍ വിശ്രമിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയാണ്. പുറത്ത് ഏന്തിവലിഞ്ഞു നിന്നും കൊണ്ട് സെല്‍ഫി എടുക്കുന്നയാള്‍ കൃഷ്ണ പാല്‍ സിങ്ങ് എന്ന ഡോ. കെ പി സിങ് യാദവ്. ‘മഹാരാജാവിന്റെ സെല്‍ഫിയെടുക്കാന്‍ ക്യൂ നിന്നിരുന്നവന്‍മാരെ തപ്പിപ്പിടിച്ച് രാജാവിനെതിരെ മത്സരിപ്പിക്കാന്‍’ ബിജെപി കാണിച്ച അല്‍പ്പത്തരത്തിനെ പ്രിയദര്‍ശിനി പരിഹസിച്ചു. മഹാരാജാ ജ്യോതിരാദിത്യ സിന്ധ്യയോടു മുട്ടാന്‍ തരത്തിനൊത്ത ആരെയെങ്കിലും നിര്‍ത്തിക്കൂടെ എന്ന് ധ്വനിപ്പിച്ചു കൊണ്ടായിരുന്നു പ്രിയദര്‍ശിനിയുടെ പ്രസംഗം.

ജ്യോതിരാദിത്യയുടെ തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നതല്ല.ജ്യോതിരാദിത്യയുടെ അമ്മൂമ്മ രാജാമാതാ വിജേരാജേ സിന്ധ്യ ഗുണയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിനു ജയിച്ചതാണ്. അച്ഛന്‍ മാധവറാവു സിന്ധ്യ ഗുണയില്‍ നിന്നും പലവട്ടം വന്‍ ഭൂരിപക്ഷത്തിനു ജയിച്ചതാണ്. ജ്യോതിരാദിത്യ തന്നെ നാലുവട്ടം ഇവിടെ നിന്നും ജയിച്ചയാളാണ്. തലമുറകളായി സിന്ധ്യ കുടുംബം വിട്ട് കൊടുക്കാത്ത സീറ്റായിരുന്നു ഗുണ മണ്ഡലം. ഗുണയില്‍ ഡോ. കെ പി സിങ് യാദവ് ജ്യോതിരാദിത്യ സിന്ധ്യയെ തോല്‍പ്പിച്ചിരിക്കുന്നത് 1,20,000-ല്‍ പരം വോട്ടുകള്‍ക്കാണ്. ഗുണാ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രഘുവീര്‍ പ്രതാപ് സിങ്ങിന്റെ മകനും തിരക്കുള്ള ഡോക്ടറുമായ ഡോ. കെ പി സിങ്ങ് യാദവ് സജീവ രാഷ്ട്രീയത്തിലെത്തുന്നത് 2004 മുതലാണ്. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രാദേശിക പദവികള്‍ വഹിച്ചിരുന്ന അദ്ദേഹം താമസിയാതെ ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്തു. 2018-ല്‍ എംഎല്‍എയായിരുന്ന മഹേന്ദ്ര സിങ്ങിന്റെ മരണശേഷം കാലുഘെടാ മണ്ഡലത്തില്‍ നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ കെപി സിങ്ങ് യാദവിന് മോഹമുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം വെച്ച് ആ സീറ്റിനുള്ള അര്‍ഹത തനിക്കു തന്നെ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം ഭുജേന്ദ്ര സിങ്ങ് യാദവിനെ മത്സരിപ്പിച്ചത് കെ പി സിങ്ങ് യാദവിനെ പിണക്കി. അതില്‍ മനംനൊന്ത അദ്ദേഹം അക്കൊല്ലം കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്ക് പോവുകയായിരുന്നു. ഒരുതവണ നിയമസഭാ സ്ഥാനാര്‍ത്ഥിയായി പരാജയം രുചിച്ചറിഞ്ഞ ഡോ.കെപി സിങ്ങിന് ബിജെപി ഒരു അവസരം കൂടി നല്‍കിയത് പാഴായുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button