Latest NewsInternational

യുവതി കാർ വാങ്ങാൻ വന്നത് 66 ബാഗുകൾ നിറയെ നാണയത്തുട്ടുകളുമായി; എണ്ണിത്തീർത്തത് 17 പേർ ചേർന്ന് 3 ദിവസം കൊണ്ട്

ഷാൻഹായ്‌: ചൈനയിലെ കാങ്‌ഴു നഗരത്തിലാണ് സംഭവം. 190000 യുവാൻ (100000 ദിനാർ) വില വരുന്ന ഫോക്‌സ്‌വാഗൺ കാർ വാങ്ങാനായി എത്തിയ യുവതി കൊണ്ട് വന്നത് 66 ബാഗുകൾ നിറയെ നാണയത്തുട്ടുകളാണ്.

പണം ഡീലർക്ക് നൽകി യുവതി കാറുമായി മടങ്ങി. പക്ഷെ സ്ഥാപനത്തിന്റെ ജീവനക്കാർക്കാണ് പിന്നീടുള്ള പ്രയാസങ്ങൾ നേരിടേണ്ടി വന്നത്. 17 ജീവനക്കാർ ചേർന്ന് 3 ദിവസമെടുത്തതാണ് യുവതി നൽകിയ 130000 യുവാൻ മൂല്യമുള്ള നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്.

ബാക്കി തുക യുവതി ഇ ട്രാൻസ്‌ഫർ വഴി നേരത്തെ കൈമാറിയിരുന്നു. ഇത് ഭാഗ്യമായെന്ന് കരുതുകയാണ് ഇവർക്ക് വാഹനം വിറ്റ കാർ ഡീലർ.

ഒരു ലഘു ഭക്ഷണ ശാലയുടെ ഉടമയായ യുവതി തന്റെ 10 വർഷക്കാലത്തെ സമ്പാദ്യമാണ് കാർ വാങ്ങാൻ ചെലവാക്കിയത്. ഒരു വലിയ വാഹനത്തിൽ മൂന്നു തവണയായാണ് നാണയങ്ങൾ ഡീലർ ഷോപ്പിൽ എത്തിച്ചത്.

ചൈനീസ് പത്രങ്ങളിൽ ഇതിപ്പോൾ വലിയ വാർത്തയായിരിക്കുകയാണ്. ജീവനക്കാർ നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button