Latest NewsInternational

മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ അതിഗംഭീര ഡാൻസ്; ശ്വാസമടക്കി പിടിച്ച് ലോകം

‘അമേരിക്കാസ് ഗോട്ട് ടാലന്റ് ’എന്ന ലോക പ്രശസ്തമായ ഡാൻസ് ഷോയിൽ മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ അതിഗംഭീര ഡാൻസാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ശ്വാസം അടക്കി പിടിച്ചാണ് ലോകം ഇവരുടെ പ്രകടനം കണ്ടത്. വിധികര്‍ത്താക്കൾ അടക്കമുള്ളവർ ഇവരുടെ ചുവടുകൾ കണ്ട് അമ്പരന്നു. പന്ത്രണ്ടു മുതൽ 27 വയസ്സുവരെ പ്രായമുള്ളവരാണ് ഈ ഡാൻസ് ഗ്രൂപ്പിലുള്ളത്. മുംബൈയിലെ ചേരി ജീവിതം വളരെ പ്രയാസം നിറഞ്ഞതാണെന്നും കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാൻ പ്രയാസമാണെന്നുമാണ് ഡാൻസ് വേദിയിൽ ഈ നർത്തകർ പറയുന്നത്. ഈ ചേരികളിൽ ജീവിക്കുന്ന ഞങ്ങൾക്ക് അവസരങ്ങൾ അപ്രപ്യമാണെന്നും ജീവിത ദുഃഖങ്ങളെല്ലാം മറക്കുന്നത് ഡാൻസിലൂടെയാണെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.

https://www.facebook.com/NBCWorldofDance/videos/2270027119981756/

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button