Latest NewsTechnology

അടുത്ത വര്‍ഷം ഫോണുകളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു

കാലിഫോര്‍ണിയ :

അടുത്ത വര്‍ഷം ഫോണുകളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. . ആപ്പിളിന്റെ ഐ ഫോണുകളിലാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാറ്റങ്ങള്‍ വരുന്നത്. അടുത്ത വര്‍ഷം വിപണിയില്‍ ഇറങ്ങുന്ന ഐഫോണ്‍ മോഡലുകളെക്കുറിച്ചുള്ള ചില ഊഹാപോങ്ങള്‍ ഇപ്പോള്‍ തന്നെ പുറത്തുവന്നു തുടങ്ങി. ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന മോഡലുകളുടെ പ്രധാന ആകര്‍ഷണീയത പിന്നിലെ ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ് ആയിരിക്കും. എന്നാല്‍, അടുത്ത വര്‍ഷത്തെ ഫോണില്‍ രണ്ടു സുപ്രധാന മാറ്റങ്ങള്‍ കൂടെപ്രതീക്ഷിക്കാമെന്നാണ് പുറത്തു വരുന്ന വിവരം.

ഇവയ്ക്ക് 5ജി കണക്ടിവിറ്റി ലഭിക്കുമെന്നതാണ് അവയിലൊന്ന്. രണ്ടാമതായി ഐഫോണ്‍ Xല്‍ നിന്ന് 2017ല്‍ പുറത്താക്കിയ ടച്ഐഡി അടുത്തു വര്‍ഷം പുതിയ രീതിയില്‍ അവതരിക്കുമെന്നും പറയുന്നു. ഇപ്പോഴത്തെ മുന്തിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫാഷനായ ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറായിരിക്കും ആപ്പിളും അവതരിപ്പിക്കുക. ഫുള്‍ സ്‌ക്രീന്‍ ഫീച്ചറും പരീക്ഷിച്ചേക്കും.

ഐഫോണ്‍ Xല്‍ തന്നെ ഇത്തരമൊന്ന് അവതരിപ്പിക്കാന്‍ കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ പരിശ്രമിച്ചിരുന്നുവെന്നു ചില വാര്‍ത്തകളുണ്ട്. എന്നാല്‍, അതിനു കഴിയാതെ വരികയും ഫെയ്സ് ഐഡി മാത്രമായി ഇറക്കുകയുമായിരുന്നു ആ മോഡല്‍. ഈ വര്‍ഷത്തെ പ്രധാന ഐഫോണ്‍ മോഡലുകളും, ഐഫോണ്‍ X തുടക്കമിട്ട ടച്ച്ഐഡി ഇല്ലാതാത പാരമ്പര്യത്തില്‍ നിര്‍മിച്ചവയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button