Latest NewsInternational

ഒളിച്ചോടാനിറങ്ങിയ പാകിസ്ഥാൻ കമിതാക്കൾക്ക് സംഭവിച്ചതിങ്ങനെ

ഒളിച്ചോടാൻ വേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തി, യാത്രയ്ക്കായി ഒരു മോട്ടോർ ബൈക്കും സംഘടിപ്പിച്ചു. വീട്ടുകാർ കാണാതെ റാവൽപിണ്ടിയിലെ ഇരുപത് വയസ്സുകാരായ കമിതാക്കൾ അങ്ങനെ നാട് വിടാനൊരുങ്ങി. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് കുതിച്ചതും ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു.

ശബ്ദവും ബഹളവും കേട്ട് നാട്ടുകാരെത്തിയത് കൊണ്ട് രക്ഷപെട്ടു. ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അധികം വൈകാതെ പെൺകുട്ടിയുടെ രക്ഷിതാക്കളും എത്തി. അതോടെ ഒളിച്ചോട്ടം ക്യാൻസൽ. തന്റെ മകളെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചു എന്നാണ് കാമുകനെതിരെ പെൺകുട്ടിയുടെ അച്ഛൻ ഇപ്പോൾ പോലീസിൽ പരാതി കൊടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button