CricketLatest News

സന്നാഹ മത്സരം; ധോണിയ്ക്ക് തകർപ്പൻ സെഞ്ചുറി

ലണ്ടൻ: ബംഗ്ലാദേശിനെതിരായ സന്നാഹ മൽസരത്തിൽ എം എസ് ധോണിക്ക് തകർപ്പൻ സെഞ്ച്വറി. 73 പന്തിലാണ് മഹി സെഞ്ചുറി നേടിയത്. നേരത്തെ കെ എൽ രാഹുലും(108) ഇന്ത്യക്കായി സെഞ്ച്വറി തികച്ചിരുന്നു. മുൻ നിര ബാറ്റസ്മാൻമാർ പരാജയപ്പെട്ടപ്പോൾ ഇരുവരുടെയും ഇന്നിങ്‌സുകൾ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കാൻ സഹായകമായി.

49 ആം ഓവറിലാണ് ധോണി സെഞ്ച്വറി തികച്ചത്. 8 ഫോറുകളും 7 സിക്സുകളുമടങ്ങുന്നതാണ് ധോണിയുടെ ഇന്നിംഗ്സ് .113 റൺസെടുത്ത ധോണിയെ ഷകിബ് ഉൽ ഹസൻ പുറത്താക്കി. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ 19 ഉം ശിഖർ ധവാൻ ഒന്നും വിരാട് കോഹ്ലി 47ഉം വിജയ് ശങ്കർ രണ്ടും ഹർദിക് പാണ്ഡ്യാ 21ഉം റൺസ് നേടി പുറത്തായി. ദിനേശ് കാർത്തിക് ഏഴും രവീന്ദ്ര ജഡേജ പതിനൊന്നും റണ്സെടുത്തു പുറത്താകാതെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button