EducationEducation & Career

ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2019 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം മാർച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പാളിന് ജൂൺ നാലിനകം സമർപ്പിക്കണം. പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 500 രൂപ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയിക്ക് 300 രൂപ, സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപ. അപേക്ഷകൾ ഹയർസെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറങ്ങൾ സ്‌കൂളുകളിലും ഹയർസെക്കന്ററി പോർട്ടലിലും ലഭിക്കും. സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iExaMS ൽ ജൂൺ പത്തിനകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button