KeralaLatest NewsNews

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, പരീക്ഷ ഫലം നാളെ

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. 2032 പരീക്ഷ കേന്ദ്രങ്ങളിലായി അഞ്ചേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാര്‍തിഥികളും പരീക്ഷ എഴുതിയിരുന്നു.

മാര്‍ച്ച് പകുതിയോടെ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കോവിഡിനെ തുടര്‍ന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-നാണ് അവസാനിച്ചത്. ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം വൈകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button