Latest NewsUAEGulf

യുഎഇയിൽ നിരോധിത വിഷവാതകം ശ്വസിച്ച് 10 വയസ്സുകാരനു ദാരുണമരണം

ഷാർജ : നിരോധിത വിഷവാതകം ശ്വസിച്ച് 10 വയസ്സുകാരനു ദാരുണമരണം. ഷാർജയിലെ അൽ നഹ് ദ ഏരിയയിൽ അയൽവാസികളായ ഫ്ലാറ്റുകാർ മൂട്ടയെ തുരത്താൻ വച്ച വിഷവാതകം ശ്വസിച്ച് പാക്കിസ്ഥാനി ബാലനായ ഖുസൈമിയാണ് മരിച്ചത്. ഈ മാസം 23നാണ് സംഭവമുണ്ടായത്.

കുട്ടിയുടെ പിതാവ് ഷഫിയുള്ള ഖാൻ നിയാസി (42) ആണ് ആദ്യം അവശനിലയിലായത്. ഉടൻ ഇയാളെയും പിന്നീട് മകൻ ഖുസൈമിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സ നേടിയ ശേഷം ഇവർ ആശുപത്രി വിട്ടുവെങ്കിലും പുലർച്ചെ 1.30 ന് ഭാര്യ ആരിഫയെയും മകൾ കോമളിനെയും അൽ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ 7.30ന് മകന്റെ നില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു. ഷഫിയുള്ള ഖാൻ നിയാസി, ആരിഫ, കോമൾ എന്നിവരുടെ ആരോഗ്യനിലയിൽ മാറ്റമുണ്ട്.

യുഎഇയിൽ lഇത്തരം വിഷവായു ശ്വസിച്ച് നേരത്തെ മലയാളികളടക്കം ഒട്ടേറെ പേർക്ക് ജീവാപായം സംഭവിച്ചിരുന്നു. അധികൃതർ ഇത് സംബന്ധിച്ച നിയമം കർശനമാക്കിയതോടെ അപകടം കുറഞ്ഞിരുന്നു. മൂട്ട, പാറ്റ തുടങ്ങിയ കീടങ്ങളെ വകവരുത്താൻ മുനിസിപാലിറ്റിയുടെ അംഗീകാരമുള്ള ഏജൻസിയെ സമീപിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button