CricketLatest NewsSports

ലോക ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തിരിതെളിയും

ലണ്ടന്‍:  ഏകദിന ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം. നാലു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് സമാപനമായിരിക്കുന്നത്. നാളെ ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്കയെ നേരിടുന്നതോടുകൂടി ലോകകപ്പ് മാമാങ്കത്തിന് തുടക്കമാവും. 12-ാം ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇന്നാണ്. ലണ്ടന്‍ ഒളിംപിക്‌സിലെ മാരത്തണ്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ നടന്ന ചരിത്രമുള്ള ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപത്തെ ‘ദാ മാള്‍’ റോഡിലാണ് ഉദ്ഘാടന ചടങ്ങുകള്‍.

ഇംഗ്ലണ്ട് ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ജൂലൈ പതിനാലിന് ലോര്‍ഡ്‌സിലാണ് ഫൈനല്‍.1983 ആവര്‍ത്തിക്കാന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുമ്‌ബോള്‍ ആറാം കിരീടത്തിലൂടെ ആധിപത്യം തുടരാന്‍ ഓസ്‌ട്രേലിയയും എത്തു.

ഓവലിലെ ആദ്യ പോരില്‍ നിന്ന് ലോഡ്‌സിലെ ഫൈനലിലേക്ക് എത്തുന്‌പോള്‍ ആകെ നാല്‍പ്പത്തിയെട്ട് കളികള്‍. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യന്‍ യാത്രയ്ക്ക് തുടക്കമാവുക. ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ജൂണ്‍ പതിനാറിനാണ്.

ഇന്ത്യന്‍ സമയം രാത്രി 9.30ന് തുടങ്ങുന്ന ചടങ്ങ് ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും. മത്സരങ്ങള്‍ നാളെ തുടങ്ങുന്നതിനാല്‍ കളിക്കാരും ക്യാപ്റ്റന്‍മാരും ചടങ്ങിന് എത്തുമോയെന്ന് ഉറപ്പില്ല. എങ്കിലും മികച്ച ദൃശ്യവിരുന്ന് ഒരുക്കുമെന്നാണ് ഐസിസിയുടെ വാഗ്ദാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button