ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ വ്യോമപാതയിലൂടെയുള്ള നിരോധനം വീണ്ടും നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന നിരോധനം ജൂൺ 15 വരെയാണ് നീട്ടിയത്. ഫെബ്രുവരി 26 മുതൽ മൂന്ന് മാസമായി വിദേശ യാത്രാ വിമാനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് പാക് വ്യോമമേഖലയിൽ പ്രവേശിക്കാനാകുമായിരുന്നില്ല. ഇന്ത്യ – പാക് സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഇന്ത്യയുടെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടാകാത്തതിനെത്തുടർന്നാണ് നിരോധനം വീണ്ടും നീട്ടിയതെന്നാണ് പാകിസ്ഥാന്റെ വാദം.
പുൽവാമ ആക്രമണത്തിന് പകരമായി ബാലാകോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയപ്പോഴാണ് പാകിസ്ഥാൻ സ്വന്തം വ്യോമമേഖലയിൽ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ മധ്യേഷ്യയിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും സർവീസുകൾ നടത്തിയിരുന്ന പല വിമാനക്കമ്പനികൾക്കും വിമാനങ്ങൾ വഴി തിരിച്ചു വിടേണ്ടി വന്നിരുന്നു.
Post Your Comments