Latest NewsTechnology

നാല് വര്‍ഷത്തിന് ശേഷം പുതിയ മോഡൽ ഐപോഡ് ടച്ച് വിപണിയിലെത്തിച്ച് ആപ്പിൾ

നാല് വര്‍ഷത്തിന് ശേഷം പുതിയ മോഡൽ ഐപോഡ് ടച്ച് വിപണിയിലെത്തിച്ച് ആപ്പിൾ. മള്‍ട്ടി മീഡിയക്കും, ആപ്പിളിന്റെ തന്നെ സ്ട്രീമിങ് സേവനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നതായിരിക്കും ഏഴാം തലമുറ ഐപോഡ് ടച്ച് മോഡൽ.

IPOD TOUCH
ചിത്രം കടപ്പാട്/PICTURE COURTESY ; ആപ്പിള്‍ /APPLE

1136×640 പിക്സല്‍ റസലൂഷനിലുള്ള റെറ്റിന ഡിസ്‌പ്ലേ, എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറ, 1.2 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ, വൈഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് മികച്ച ബാറ്ററി കപ്പാസിറ്റി എന്നിവ പ്രധാന സവിശേഷതകൾ. കൂടാതെ ഓഗ്മെന്റഡ് റിയാലിറ്റി, ഒരേ സമയം 32 പേരുമായിസംസാരിക്കാൻ സാധിക്കുന്ന ഫെയ്സ് ടൈം കോള്‍ സൗകര്യം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

NEW 7TH GEN IPOD
ചിത്രം കടപ്പാട്/PICTURE COURTESY ; ആപ്പിള്‍ /APPLE

ഈ മാസം തന്നെ പുതിയ ഐപോഡ് ടച്ച് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം. 32 ജിബി, 128ജിബി, 256 ജിബി എന്നി 3 വേരിയന്റുകളിലാണ് ഐപോഡ് ലഭ്യമാകുക ഇവയ്ക്ക് യഥാക്രമം 18,900 രൂപ, 28,900 രൂപ, 38,900 രൂപ എന്നിങ്ങനെ വില പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button