Latest NewsUAEGulf

ദുബായിലെ പാതയോരങ്ങളില്‍ ഇഫ്താര്‍ കിറ്റുമായി മലയാളി സംഘടനകള്‍

ദുബായ്: ഒരോ റമദാന്‍ കാലവും വന്നണയുന്നത് മതസൗഹാര്‍ദ്ദത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിക്കൊണ്ടാണ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ ദുബായിയിലെ പാതയോരങ്ങളില്‍ കാണാനാവുക. ദുബായിലെ തിരക്കേറിയ പാതയോരങ്ങളില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കി യാത്രകാര്‍ക്ക് ആശ്വാസമാവുകയാണ് വിവിധ മലയാളി സംഘടനകള്‍. തിരക്കിട്ട യാത്രകള്‍ ഒഴിവാക്കാന്‍ ദുബായി പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഗള്‍ഫ് നാടുകളിലെ വ്യാപാര സ്ഥാപനങ്ങളിലും വിവിധ തൊഴില്‍ സ്ഥലങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും ആഹ്ലാദത്തിന്റെ വിരുന്നാണ് ഒരുങ്ങുന്നത്. വിവിധ ദേശക്കാരും ഭാഷക്കാരും ഒത്തുചേരുന്ന പള്ളികളിലെ നോമ്പുതുറ ഹൃദയം നിറക്കുന്ന കാഴ്ചയാണ്. നോമ്പുതുറ വിഭവങ്ങളടങ്ങുന്ന കിറ്റുമായി വിവിധ മലയാളി സംഘടനകള്‍ നിരത്തുകളിലും സജീവം. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലയാളിയുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാര്‍മസി ദുബായിലെ പ്രധാന നിരത്തുകളില്‍ ഇഫ്താര്‍ കിറ്റുകളുമായി എത്തി യാത്രകാര്‍ക്ക് ആശ്വാസമാവുകയാണ്. നോമ്പുതുറയുടെ സമയം അടുക്കുമ്പോള്‍ വിവിധ ബ്രാഞ്ചുകളിലെ ജീവനത്താര്‍ നോമ്പുതുറ വിഭവങ്ങളുമായി യുഎഇയുടെ പ്രധാന നിരത്തുകളില്‍ ഒത്തുചേരും. റംസാനില്‍ നിരത്തുകളിലെ സുരക്ഷയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ റെഡ് ക്രെസെന്റുമായി ചേര്‍ന്ന് പോലീസ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കുന്നത്. നോമ്പുതുറ സമയങ്ങളില്‍ തിരക്കിട്ട് വീടുകളിലേക്കും പള്ളികളിലേക്കും വാഹനങ്ങളുമായി അമിത വേഗതയില്‍ പോകുന്നതും ഇത് വഴിയുണ്ടാകുന്ന അപകടം ഒഴിവാക്കുകയുമാണ് നിരത്തുകളില്‍ നോമ്പുതുറ വിഭവങ്ങള്‍ എത്തിക്കുന്നതിലൂടെ അധികൃതര്‍ ലക്ഷ്യം വെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button