Latest NewsBahrainGulf

പ്രവാസി മലയാളി ബഹ്‌റൈനിൽ മരിച്ചു

മനാമ : പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു. അല്‍ അയ്യാം പബ്‌ളിക്കേഷന്‍സ് പ്രസ്സിലെ ജീവനക്കാരനായിരുന്ന കണ്ണൂര്‍ തലശ്ശേരി ചൊക്‌ളി സി പി റോഡില്‍ കാരക്കുനിയില്‍ അസീസ് (57) ആണ് ഉറക്കത്തിനിടെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി തറാവിഹ് നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ കിടന്നിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആഹാരം കഴിക്കാനായി വിളിച്ചിട്ടും എഴുന്നേറ്റില്ല. തുടർന്ന് പാരാമെഡിക്കല്‍ സ്റ്റാഫെത്തി പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

അസീസ് കഴിഞ്ഞ 25 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജോലി ചെയ്യുകയായിരുന്നു. നാട്ടിലായിരുന്ന കുടുംബം അടുത്തിടെയാണ് സന്ദര്‍ശകവിസയില്‍ ബഹ്‌റൈനിലെത്തിയത്.
ഭാര്യ : റുക്‌സാന, മക്കള്‍- റിറോസ്, സയാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button