Latest NewsSaudi Arabia

മുസ്ളീം പണ്ഡിതന്മാര്‍ക്കിടയിലെ ഐക്യം പ്രശംസനീയമെന്ന് സല്‍മാന്‍ രാജാവ്​

ജിദ്ദ: തീവ്രവാദ വിഷയം കൈകാര്യം ചെയ്യുന്നതിൽ മുസ്ളീം പണ്ഡിതന്മാര്‍ക്കിടയിലെ ഐക്യം പ്രശംസനീയമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ പറഞ്ഞു.
മുസ്ളീം വേള്‍ഡ്​ ലീഗ്​ (റാബിത്വ) സംഘടിപ്പിച്ച അന്താരാഷ്​ട്ര സമ്മേളനത്തില്‍ പങ്കെടുത്ത ലോക ഇസ്ലാമിക പണ്ഡിതന്മാരെ സഫ കൊട്ടാരത്തില്‍ സ്വീകരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജാവ്.

യഥാർത്ഥ മുസ്ളീങ്ങൾക്കിടയിൽ തീവ്രവാദത്തിനും ഭീകരതയ്ക്കും സ്ഥാനമില്ലെന്നും സല്‍മാന്‍രാജാവ്​ പറഞ്ഞു. മുസ്ളീം പണ്ഡിതന്മാര്‍ ജനങ്ങൾക്ക് വേണ്ടി തുടർന്നും ഒറ്റക്കെട്ടായി പോകണം. അനുഗ്രഹീതമായ രാപകലുകളില്‍ ലോകപണ്ഡിത സമൂഹം പുണ്യഭൂമിയില്‍ ഒരുമിച്ച്‌​ കൂടിയത്​ ഏറെ സന്തോഷമുണ്ടാക്കു​ന്നു.

ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്​ഥാനത്തിലുള്ള മിതവാദ നിലപാടുകളും മൂല്യങ്ങളും ചര്‍ച്ച ചെയ്യാനും അതിലേക്ക്​ ആളുകളെ ക്ഷണിക്കാനുമാണ്​ ഇവിടെ ഒരുമിച്ച്‌​ കൂടിയതെന്ന് സല്‍മാന്‍രാജാവ്​ വ്യക്തമാക്കി. സമ്മേളനത്തോടനുബന്ധിച്ച്‌​ മുസ്​ലീം വേള്‍ഡ്​ ലീഗ്​ പ്രസിദ്ധീകരിച്ച ‘മക്ക രേഖ’ ചടങ്ങില്‍ സല്‍മാന്‍ രാജാവ്​ ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button