Latest NewsFootball

ലൈഗിംകാരോപണം: നെയ്മറിന്റെ പ്രതികരണം പുറത്ത്

സാവോപോളോ: തനിക്കെതിരായുള്ള യുവതിയുടെ ലൈംഗികാരോപണം നിഷേധിച്ച് ബ്ര്‌സീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍. യുവതിയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്ന് നെയ്മറിന്റെ മാനേജ്‌മെന്റ് അറിയിച്ചു. താരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പ്രതികരണം.

വാര്‍ത്ത കണ്ട് നെയ്മര്‍ ആശ്ചര്യപ്പെട്ടുവെന്നും ഇതിലെ യാഥാര്‍ഥ്യം താരത്തിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കും അറിയാമെന്നും മാനേജ്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ആരോപണമുന്നയിച്ച യുവതിയുടെ അഭിഭാഷകനാണ് ഈ ഭീഷണിക്കു പിന്നില്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നെയ്മറുടെ അഭിഭാഷകന്‍ വേണ്ട നടപടികളെടുത്തിട്ടുണ്ട്. ആരോപണത്തിനെതിരായ തെളിവുകള്‍ പോലീസിന് കൈമാറുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായാണ് പരാതി .സംഭവത്തെകുറിച്ച് പാരീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാതെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം യുവതി നഗരം വിടുകയായിരുന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ചയാണ് നെയ്മറിനെതിരെ യുവതി സാവോ പോളോ പോലീസിന് മുമ്പാകെ പരാതിയുമായി എത്തുന്നത്. സംഭവത്തില്‍ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും സാവോ പോളോ പോലീസ് അറിയിച്ചു.

മെയ് 15 നാണ് കേസിനാസ്പദമായ സംഭവം . ഇന്‍സ്റ്റഗ്രാം വഴിയാണ് നെയ്മറെ പരിചയപ്പെടുന്നത് . തുടര്‍ന്ന് പാരീസില്‍ വച്ച് കാണാമെന്ന് നെയ്മര്‍ പറയുകയും ,അദ്ദേഹത്തിന്റെ സഹായി വിമാന ടിക്കറ്റ് അയച്ച് നല്‍കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു . പാരീസില്‍ താന്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മര്‍ എത്തിയത്. ഇതിന് ശേഷം തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button