Latest NewsIndia

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും; നഷ്ടമായത് ലക്ഷങ്ങള്‍

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധയാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മറ്റൊരു റിട്ടയേര്‍ഡ് ജഡ്ജിയുടെ ഇമെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്.

തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ജസ്റ്റിസ് .ബി.പി സിങ്ങുമായി താന്‍ സ്ഥിരമായി ഇമെയിലില്‍ ആശയവിനിമയം നടത്താറുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 19 ന് ബി.പി സിംഗിന്റെ മെയിലില്‍ നിന്ന് തന്റെ കസിന്റെ ചികിത്സാവശ്യാര്‍ഥം ഒരു ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരു മെയില്‍ വന്നെന്നുമാണ് ജസ്റ്റിസ് ലോധ നല്‍കിയ പരാതിയില്‍ ഉള്ളത്. ഫോണില്‍ ഇപ്പോള്‍ ബന്ധപ്പെടാന്‍ കഴിയില്ലെന്നും മെയിലില്‍ ഉണ്ടായിരുന്നു. അത് കൊണ്ട് താന്‍ പെട്ടെന്ന് തന്നെ മെയിലില്‍ കൊടുത്ത അക്കൗണ്ട് നമ്പറില്‍ രണ്ടു തവണയായി ഒരു ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തെന്നും പരാതിയില്‍ പറയുന്നു .

ജസ്റ്റിസ് ബി.പി സിംഗിന് തന്റെ മെയിലിന്റെ നിയന്ത്രണം തിരികെ കിട്ടിയത് മെയ് 30 നാണെന്നും അപ്പോഴാണ് മെയില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ജസ്റ്റിസ് ലോധ അറിയുന്നതെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസ്സിനോട് പ്രതികരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐ.ടി ആക്റ്റിലെയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്നും ഹാക്കറിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും ഓഫീസര്‍ കൂട്ടി ചേര്‍ത്തു.

ഡല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കില്‍ താമസിക്കുന്ന ജസ്റ്റിസ് ലോധ ശനിയാഴ്ച ഡല്‍ഹിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഓഫിസിലും മാളവ്യ നഗറിലെ സൈബര്‍ സെല്ലിന്റെ ഓഫീസിലുമെത്തി പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button