Jobs & VacanciesLatest NewsEducation & Career

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിൽ തൊഴിലവസരം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ(ഐ.ഒ.സി) പൈപ്പ്ലൈന്‍ ഡിവിഷനില്‍ അവസരം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് അവസരം. വെസ്റ്റേണ്‍ റീജണ്‍-12, ഈസ്റ്റേണ്‍ റീജണ്‍-36, സൗത്ത് ഈസ്റ്റേണ്‍ റീജണ്‍-8, സതേണ്‍ റീജണ്‍-8 എന്നിങ്ങനെയാണ് ഓരോ മേഖലയിലെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : iocl

അവസാന തീയതി : ജൂണ്‍ 26

shortlink

Related Articles

Post Your Comments

Related Articles


Back to top button