Latest NewsJobs & VacanciesEducation & Career

നഴ്‌സ്-കം-ഫാർമസിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജൂൺ 24 മുതൽ ആരംഭിക്കുന്ന നഴ്‌സ്-കം-ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാഫോറം ജൂൺ നാല് മുതൽ തിരുവനന്തപുരം/കോഴിക്കോട് ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ജൂൺ 12 വൈകിട്ട് നാല് വരെയും 10 രൂപ പിഴയോടെ 14 വൈകിട്ട് നാല് വരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 60 രൂപയും പ്രാക്ടിക്കൽ ഒന്നിന് 40 രൂപയും മാർക്ക് ലിസ്റ്റിന് 20 രൂപയും തിരുവനന്തപുരം ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം. പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി.യും തിരുവനന്തപുരം ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസറുടെ വിലാസത്തിൽ അയയ്ക്കണം. പരീക്ഷാകേന്ദ്രം: ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button