Latest NewsUAEGulf

അബുദാബിയില്‍ 2000 ലധികം വ്യാജ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

 

അബുദാബി: റമദാന്‍ മാസത്തില്‍ അബുദാബിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ വിറ്റിരുന്ന 2000ലേറെ വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. അബുദാബി സാമ്പത്തികകാര്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് 100 കച്ചവടക്കാരില്‍ നിന്നും പിഴ ഈടാക്കുകയും 195ല്‍ അധികം പേര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അബുദാബി, അല്‍ ഐന്‍, അല്‍ ധഫറ മേഖലകളിലെ 10,000 ല്‍ അധികം വ്യാപാരസ്ഥാപനങ്ങളില്‍ റമദാന്‍ ആരംഭം മുതല്‍ ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഭക്ഷ്യ വസ്തുക്കള്‍ കൂടാതെ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ തുടങ്ങിയവയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 2,116 ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.

അബുദാബിയില്‍ എല്ലായിടത്തും ഉത്സവകാലത്തിന് മുന്‍പ് തന്നെ ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തുന്നതാണെന്നും വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ലംഘനം നടക്കുന്നുണ്ടോ എന്നറിയുന്നതിനും കൂടുതല്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാനുമാണ് ഇത്തരത്തില്‍ പരിശോധനകള്‍ നടത്തുന്നതെന്നും സാമ്പത്തികകാര്യ വകുപ്പിന്റെ അബുദാബി ബിസിനസ് സെന്ററിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൊഹമ്മദ് മൊനിഫ് അല്‍ മന്‍സൂരി പറയുന്നു. വിശേഷാവസരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കാനും ഗുണനിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്തി വരുന്നത്. ഉപഭോതൃസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 120 വാണിജ്യ പ്രവര്‍ത്തനങ്ങളാണ് ഈ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button