Latest NewsUAE

അഞ്ച് രൂപയുമായി ദുബായിലെത്തി 250 മില്ല്യണ്‍ ഡോളറിന്റെ സാമ്രാജ്യം തീര്‍ത്ത ഇന്ത്യക്കാരന്‍

ദുബായ്: 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും അഞ്ച് രൂപയുമായി ദുബായിലെത്തി പിന്നീടവിടെ ഒരു സാമ്രാജ്യം തന്നെ തീര്‍ത്ത് റാം ബുക്‌സാനിയുടെ ജീവിതം തന്നെ ഏവര്‍ക്കും ഏറെ പ്രചേദനമാണ്. തന്റെ യുഎഇ ജീവിതത്തിലെ സുപ്രാധാന വഴിത്തിരിവുകള്‍ പങ്കുവയ്ക്കുകയാണ് വ്യവസായിയും ഐ.ടി.എല്‍. കോസ്മോസ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റാം ബുക്സാനി.

ദുബായില്‍ തനിക്ക് കൂട്ടായെ ചെറിയ സമൂഹത്തോട് എപ്പോഴും സ്‌നേഹവും വിശ്വാസവും സൗഹൃദവും കാത്തു സൂക്ഷിക്കുന്ന കഴിവു തന്നെയാണ് ഇന്ന് 250 മില്ല്യണ്‍ ഡോളര്‍ മതിപ്പ് വരുന്ന സാമ്രാജ്യം കെട്ടിപടുക്കാന്‍ അദ്ദേഹത്തിന് സഹായകമായത്.

സാംസ്‌കാരിക-അറിവ് വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ മജ്‌ലിസ് ഹാളില്‍ നടന്ന ഡോ റാം ബുക്‌സാനിയുടെ ആത്മകഥയുടെ അറബിക് പതിപ്പായ ‘ടെയ്ക്കിംഗ് ദ ഹൈ റോഡ്’ ന്റെ പ്രകാശന ചടങ്ങിനിടയാണ് അദ്ദേഹം തന്റെ 60 പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന ദുബായ് ജീവിതത്തിന്റെ കഥ പറഞ്ഞത്.

ഇന്നത്തെ ദുബായിയെ കുറിച്ച് 1950കളില്‍ ഇവിടെ ജീവിച്ചിരുന്നവരോട് പറഞ്ഞാല്‍ അവര്‍ നമ്മെ കളിയാക്കി ചിരിക്കുമായിരുന്നെന്ന് ബുകാസാനി പറയുമ്പോള്‍ 75-കാരനായ അദ്ദേഹത്തിന്റെ മുഖത്ത് 1959ലെ ഒരു തണുത്ത് നവംബറില്‍ ദുബായിലെത്തിയ 18-കാരന്റെ ചുറുചുറുക്ക് അപ്പോഴും കാണാമായിരുന്നു.

അന്ന് ദുബായിയില്‍ കറന്റ് ഉണ്ടായിരുന്നില്ല. വിമാനത്താവളമോ ടെലഫോണോ ഉണ്ടായിരുന്നില്ല. നഗരം പാലും വളരെ ചെറുതായിരുന്നു. കഴുതപ്പുറത്താണ് ഞങ്ങള്‍ വെള്ളം കൊണ്ടു വന്നിരുന്നത്. ആ വെള്ളത്തില്‍ പലപ്പോഴും പാറ്റകളും, ഉറുമ്പും മറ്റു പ്രാണികളും ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ കുടിക്കാനായി ഞങ്ങള്‍ അത് തിളപ്പിക്കും.

യു.എ.ഇ. നേതാക്കളുടെയും അവിടുത്തെ ജനങ്ങളുടെയും ഹൃദയമാണ് യുവ ബുക്‌സാനി എന്ന് ബിസിനസ്സ് താത്പര്യത്തെ വളര്‍ത്തിയത്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയല്ല സ്വന്തം കുടുംബത്തെ സംരക്ഷിക്കാനും എന്നെത്തന്നെ വളര്‍ത്താനും ഒരവസരമായിരുന്നു അതെന്നും ബുക്‌സാനി പറഞ്ഞു.

ആദ്യകാലത്ത് തനിക്ക് പ്രതിമാസം ശമ്പളമായി ലഭിച്ചിരുന്നത് 125 രൂപ മാത്രമായിരുന്നു. എന്നാല്‍ ്അത് വളരെ ചെറിയ തുകയുമായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ജീപിക്കാന്‍ പഠിച്ചതെന്നും ബുക്‌സാനി പറയുന്നു. ഒരു പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഒരു ഫ്രണ്ട്‌ലൈന്‍ എന്‍ജിന്‍ ആയി ട്രേഡിങ്ങിന് വളരാന്‍ സഹായിച്ച ഒരു യുവ സംരംഭകന്റെ ആത്മാവിന്റെ രൂപത്തെ പിടിച്ചെടുക്കുന്ന കഥയാണ് ആത്മകഥയില്‍ അദ്ദേഹം എഴുതിയിട്ടുള്ളത്.

ശൈഖ് നഹ്യാന്‍ ‘എല്ലാ മാനുഷിക തലത്തിലും സമ്പന്നം’ എന്നാണ് ബുക്‌സാനിയുടെ അനുഭവത്തെ ഷെയ്ഖ് നഹ്യാന്‍ വിശേഷിപ്പിച്ചത്. സാ്‌സാകാരിക വിദ്യാഭ്യാസ മേഖലയില്‍ ഒരുപാട് സംഭവനകള്‍ നല്‍കിയിട്ടുള്ള വ്യവസായിയാണ് ബുകാസാനിയെന്നും ഷെയ്ഖ് നഹ്യാന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button