Latest NewsIndia

യോഗ ദിനത്തില്‍ വിപുലമായ പരിപാടികള്‍ക്ക് പദ്ധതിയിട്ട് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം രാജ്യവ്യാപകമായി ആചരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. യോഗയുടെ പ്രോത്സാഹനത്തിനായി മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

യോഗയുടെ പ്രോത്സാഹനത്തിനായി 33 മാധ്യമ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. ജൂണ്‍ 10 മുതല്‍ ജൂണ്‍ 25 വരെയാണ് കാമ്പയിന്‍ കാലാവധി. ഈ സമയത്ത് ആരോഗ്യ സംബന്ധമായി മികച്ച വാര്‍ത്ത ചെയ്യുന്ന ടിവി, റേഡിയോ, പത്ര സ്ഥാപനങ്ങള്‍ക്കാകും പുരസ്‌കാരം ലഭിക്കുക. ആറംഗങ്ങളുള്ള ജൂറിയാണ് വിജയികളെ തീരുമാനിക്കുക. 22 ഭാഷകളിലെയും റിപ്പോര്‍ട്ടുകള്‍ പരിഗണിക്കും. ഡല്‍ഹി, ഷിംല, മൈസൂര്‍, അഹ്മദാബാദ്, റാഞ്ചി എന്നിവിടങ്ങളില്‍ ദേശീയ പ്രാധാന്യത്തോടെ യോഗദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല ഉപാധിയായി യോഗയെ ഇതിനകം ലോകം അംഗീകരിച്ചിരിക്കുന്നു. അന്തര്‍ദേശീയ യോഗ ദിനമായ ജൂണ്‍ 21ന് രാജ്യവ്യാപകമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കോടിക്കണക്കിനാളുകള്‍ യോഗ ദിനാചരണത്തില്‍ പങ്കാളിയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button