Latest NewsUAEGulf

ആ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളികള്‍ക്ക് ഞെട്ടല്‍ ഇനിയും മാറിയിട്ടല്ല : പലരും തങ്ങളുടെ സുഹൃത്തുക്കളെയോര്‍ത്ത് തേങ്ങിക്കരയുന്നു

ദുബായ് : ആ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളികള്‍ക്ക് ഞെട്ടല്‍ ഇനിയും മാറിയിട്ടല്ല . പലരും തങ്ങളുടെ സുഹൃത്തുക്കളെയോര്‍ത്ത് തേങ്ങിക്കരയുന്നു. എട്ട് മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായിലെ ബസ് അപകടത്തിന്റെ ഞെട്ടലിലാണ് പരരും. തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും ദുരന്തം നേരില്‍ കണ്ടത്തിന്റെ ഭീതിയിലുമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ദൃക്‌സാക്ഷികള്‍. വ്യാഴാഴ്ച 31 യാത്രക്കാരുമായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നിന്നും ദുബായിലേക്ക് വന്ന ബസാണ് അല്‍ റാഷിദിയ മെട്രോ സ്റ്റേഷന് സമീപം അപകടത്തില്‍പ്പെട്ടത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാനിലേക്ക് പോയവരും ദുബായിലേക്ക് വന്നവരുമാണ് ബസ്സില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും.

അപകടത്തില്‍ മുഖത്ത് ചെറിയ പരുക്കുകളുമായി രക്ഷപ്പെട്ട മലയാളിയാണ് നിധിന്‍ ലാജി എന്ന 29കാരന്‍. ‘ചുറ്റിലും രക്തമായിരുന്നു. ബസ്സിന്റെ ഇടത് ഭാഗത്തിരുന്നവരാണ് മരിച്ചവരില്‍ കൂടുതലും. എല്ലാവരും ഉറക്കെ നിലവിളിച്ചു. സീറ്റിലും ബസ്സിലും എല്ലാം ആളുകളുടെ രക്തവും ശരീരഭാഗങ്ങളും ആയിരുന്നു. ചില്ലും ഇരുമ്പു ഭാഗങ്ങളും ആളുകളുടെ ദേഹത്ത് പതിച്ചു’- നിധിന്‍ പറഞ്ഞു. ബസ്സില്‍ വലതു ഭാഗത്തായിരുന്നു നിധിന്‍ ഇരുന്നത്. മെട്രോ സ്റ്റേഷന് സമീപം ഇറങ്ങാന്‍ തയാറെടുക്കുകയായിരുന്നു ഇദ്ദേഹം. പെട്ടെന്നാണ് ആളുകള്‍ ഉറക്കെ നിലവിളിച്ചത്. അപ്പോഴേക്കും അപകടം സംഭവിച്ചു. ബസ്സിന്റെ ഒരു വാതിലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ആംബുലന്‍സുകളും പൊലീസും സ്ഥലത്ത് എത്തിയെന്ന് നിധിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button