Latest NewsInternational

ഏറ്റവും നല്ല പോര്‍ വിമാനങ്ങള്‍ തരാം..പക്ഷേ ഇന്ത്യ ഒരു കാര്യം സമ്മതിയ്ക്കണം …ഇന്ത്യയോട് ആദ്യം അമേരിക്കയുടെ ആജ്ഞ : ഭീഷണി ഫലിക്കുന്നില്ലെന്ന് കണ്ട് അപേക്ഷയുമായി ഇന്ത്യയ്ക്ക് മുന്നില്‍

വാഷിംഗ്ടണ്‍ : ഏറ്റവും നല്ല പോര്‍ വിമാനങ്ങള്‍ തരാം . പക്ഷേ ഇന്ത്യ ഒരു കാര്യം സമ്മതിയ്ക്കണം ഇന്ത്യയോട് അമേരിക്കയുടെ അപേക്ഷ. റഷ്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനമായ എസ്-400 വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക. ഇന്ത്യയും തുര്‍ക്കിയും റഷ്യയുടെ എസ്-400 ഉപേക്ഷിച്ചാല്‍ വേണ്ട പ്രതിരോധ സഹായങ്ങള്‍ നല്‍കാമെന്നാണ് അമേരിക്ക ഓഫര്‍ ചെയ്യുന്നത്. ഇന്ത്യ എസ്-400 ഉപേക്ഷിച്ചാല്‍ അഞ്ചാം തലമുറ പോര്‍വിമാനം എഫ്-35 നല്‍കാന്‍ തയാറാണെന്ന് അമേരിക്കന്‍ വക്താവ് അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഇന്ത്യ റഷ്യയുമായി 543 കോടിയുടെ എസ്-400 ഇടപാട് ഒപ്പുവച്ചത്. അന്നു മുതല്‍ അമേരിക്കയുടെ ഭാഗത്തു നിന്നു എതിര്‍പ്പുകളും പ്രതിഷേധവും തുടങ്ങി. റഷ്യയുമായി ഇടപാട് തുടര്‍ന്നാല്‍ ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് വരെ അമേരിക്ക ഭീഷണിപ്പെടുത്തി. ഇന്ത്യയെ പോലെ തുര്‍ക്കിയെയും അമേരിക്ക ഭീഷണിപ്പെടുത്തുന്നുണ്ട്. തുര്‍ക്കിയും റഷ്യയും തമ്മിലുള്ള എസ്-400 ഇടപാടില്‍ എന്തു സംഭവിക്കുമെന്നാണ് ഇന്ത്യ ഇപ്പോള്‍ നിരീക്ഷിക്കുന്നത്

റഷ്യയുടെ എസ്-400 നു പകരം അമേരിക്കയുടെ ഏറ്റവും പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നല്‍കാമെന്നും ഇന്ത്യക്ക് വാഗ്ദാനമുണ്ട്. നസാംസ്-2, താഡ്, പാട്രിയറ്റ് എന്നിവയില്‍ ഏതു വേണമെങ്കിലും നല്‍കാമെന്നാണ് അമേരിക്കയുടെ ഓഫര്‍. എന്നാല്‍ എസ്-400 കരാറില്‍ നിന്നു വിട്ടുനില്‍ക്കില്ലെന്ന് ഇന്ത്യ നിരവധി തവണ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button