Latest NewsIndia

ബിജെപി – തൃണമൂല്‍ സംഘര്‍ഷം ; 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തൃണണൂൽ കോൺഗ്രസ് – ബിജെപി സംഘർഷം അതിരൂക്ഷമായി തുടരുന്നു. സംഘര്‍ഷത്തില്‍ നാല് പേര്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് ബംഗാളിൽ പുരോഗമിക്കുകയാണ്.

ബിജെപി പ്രവർത്തകർ കരിദിനം ഇന്ന് ആചരിക്കുകയാണ്. അക്രമ സംഭവങ്ങളില്‍ തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ഗവര്‍ണറോട് റിപ്പോര്‍ട്ട്‌ തേടിയിരുന്നു. നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയില്‍ ബിജെപി, തൃണമൂല്‍ സംഘർഷത്തിൽ 3 ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. പിന്നീട്‌ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി.

നോർത്ത് 24 പർഗനാസ് ജില്ലയിലാണ് സംഘർഷം രൂക്ഷമായി തുടരുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ സർക്കാർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാസിർഹട്ട് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രദേശമായ സന്ദേശ് കാളിയിൽ തൃണമൂൽ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. എന്നാൽ ബിജെപിയാണ് മുന്നിട്ട് നിന്നത്. തൃണമൂൽ യോഗത്തിനിടെ ബിജെപി പ്രവർത്തകർ വെടിയുതിർക്കുകയാണെന്നും മറിച്ചാണെന്ന് ബിജെപിയും ആരോപിക്കുന്നു. സംസ്ഥാനത്ത് ഇരു പാർട്ടികളുടെയും ഓഫീസുകളും പാർട്ടി ചിഹ്നങ്ങളും സംഘർഷത്തിൽ പലയിടത്തും നശിപ്പിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button