KeralaLatest News

മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം

കൊല്ലം: മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിലും തൊട്ടടുത്ത മറ്റൊരു കടയിലും വൻ തീപിടുത്തം.
കൊല്ലം കരുനാഗപ്പള്ളി ദേശീയപാതയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.മൂന്ന് മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിന് ഒടുവിലാണ് തീയണച്ചത്. 5 കോടിരൂപയുടെ നഷ്ടം സംഭവിച്ചുവന്നാണ് പ്രാഥമിക വിലയിരുത്തൽ.കടകൾ പൂർണമായും കത്തിനശിച്ചിരുന്നു.

സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. അഞ്ച് യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഇപ്പോള്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്.തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button