Latest NewsKeralaIndia

ആദ്യ ഭാര്യയുമായി നിയമപ്രകാരം വേര്‍പിരിയാതെ മുസ്ലിം വ്യക്തിനിയമമനുസരിച്ച്‌ രണ്ടാംവിവാഹത്തിനായി അപേക്ഷിച്ചു: ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളി സംസ്ഥാന പി.ഡബ്ല്യു.ഡി

ജീവനക്കാരന്റെ രണ്ടാം വിവാഹം വിലക്കി സര്‍ക്കാര്‍ ഉത്തരവ്‌

കൊച്ചി; സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടാം വിവാഹം കഴിക്കാന്‍ പാടില്ലെന്ന് ഉത്തരവുമായി സര്‍ക്കാര്‍. ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം കഴിക്കേണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരേസമയം ഒന്നില്‍ക്കൂടുതല്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിന്‌ വിരുദ്ധമാണെന്നും ഉത്തരവിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി.ഇസ്ലാം മത വിശ്വാസിയായ ഉദ്യോഗസ്ഥന്റെ രണ്ടാം വിവാഹത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ കേരള പിഡബ്ല്യുഡി തള്ളികൊണ്ടാണ് ഉത്തരവ്.

എറണാകുളം സ്വദേശിയായ പിഡബ്ല്യുഡി എഞ്ചിനീയറുടെ അപേക്ഷയാണ് തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960 ലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പി.ഡ.ബ്ല്യു.ഡി വ്യക്തമാക്കി.ഈ വിഷയത്തെ സംബന്ധിച്ച്‌ ചട്ടത്തിലെ 91(I) വകുപ്പിനെ കുറിച്ച്‌ വ്യക്തമാക്കുന്നതായി ഉദ്യോഗസ്ഥനുള്ള മറുപടികത്തില്‍ വ്യക്തമാക്കുന്നുണ്ട്. വ്യക്തി നിയമം അംഗീകരിക്കുന്നു എങ്കിലും ജീവിച്ചിരിക്കുന്ന ഭാര്യയുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരനും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ രണ്ടാമതൊരു വിവാഹം കഴിക്കരുതെന്നാണ് ഈ വകുപ്പ് വ്യക്തമാക്കുന്നത്.

‘ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അച്ചടക്കം, വിശ്വാസ്യത, നൈതികത എന്നിവ പുലര്‍ത്തണം. നിയമ നിര്‍മ്മാണ സഭകള്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയത് ഇക്കാര്യങ്ങള്‍ കൂടി മനസില്‍ കണ്ടാണ്. ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് ഈ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കും,’ എന്ന് അപേക്ഷ തള്ളിക്കൊണ്ടുള്ള കത്തില്‍ മറുപടി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button