Latest NewsIndia

കുറ്റകൃത്യം തടയാന്‍ വ്യത്യസ്തമായ ബോധവൽക്കരണവുമായി ഒരു ട്രാഫിക് പൊലീസുകാരന്‍

ഹൈദരാബാദ്: കുറ്റകൃത്യം തടയാന്‍ പാട്ടിലൂടെ ബോധവല്‍ക്കരണവുമായി ഒരു ട്രാഫിക് പോലീസുകാരൻ. നാ​ഗമല്ലു എന്ന പൊലീസുകാരനാണ് ന്യൂ ജനറേഷന്‍ യുവതി-യുവാക്കള്‍ക്ക് വേണ്ടി പാട്ടുപാടി രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു. ന്യൂ ജനറേഷന്‍ക്കാര്‍ക്ക് എല്ലാം വിനോദമാണ്. അവരെ എന്റര്‍ടൈന്‍ ചെയ്ത് പറഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ അവര്‍ക്ക് മനസ്സിലാകും. അതിനാലാണ് പാട്ടിലൂടെ കാര്യങ്ങള്‍ പറയാമെന്ന് കരുതിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2012 മുതലാണ് നാ​ഗമല്ലു പാട്ട് പാടി ബോധവല്‍ക്കരണം നടത്താന്‍ തുടങ്ങിയത്. ഇ തുവരെ ഇരുപതോളം പാട്ടുകള്‍ നാ​ഗമല്ലു രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യം തടയുന്നതിന് രാജ്യം മുഴുവന്‍ ബോധവല്‍ക്കരണം നടത്തുക എന്നതാണ് നാ​ഗമല്ലുവിന്റെ അടുത്ത ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button