Latest NewsIndia

ഡിസംബര്‍ വരെ അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും; ഷായുടെ പിന്‍ഗാമിയായി ജെപി നദ്ദ എത്തിയേക്കുമെന്നും സൂചന

ഡിസംബര്‍ വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടര്‍ന്നേക്കും. പാര്‍ട്ടിയിലെ സംഘടനാതെരഞ്ഞെടുപ്പ് കഴിയും വരെ അമിത് ഷായെ അധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്താനാണ് നീക്കം. ഡിസംബറോടെയായിരിക്കും സംഘടനാതെരഞ്ഞെടുപ്പ് പൂര്‍ണമാകുക. വ്യാഴാഴ്ച്ച ചേരുന്ന പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.

ബി.ജെ.പി ദേശീയ ഭാരവാഹികള്‍, സംസ്ഥാന നേതാക്കള്‍ എന്നിവരുമായി ഷാ വ്യാഴാഴ്ച്ച കൂടിക്കാഴ്ച നടത്തും. ജൂണ്‍ 18 ന് നടക്കുന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും അമിത് ഷാ ഉണ്ടാകും. പാര്‍ട്ടിയില്‍ സുപ്രധാന തീരുമാനമെടുക്കുന്ന പാര്‍ലമെന്ററി ബോര്‍ഡ് വര്‍ക്കിംഗ് പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കുമന്നും അഭ്യൂഹമുണ്ട്.

2018 സെപ്തംബറില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് തീരുമാനിച്ചിരുന്നു. 2014 ജൂലൈയില്‍ അന്നത്തെ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആദ്യമോദിമന്ത്രിഭയില്‍ അംഗമായതോടെയാണ് അമിത് ഷാ തത്കാലത്തേക്ക് അധ്യക്ഷസ്ഥാനത്തെത്തിയത്. 2016 ല്‍ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു മൂന്ന് വര്‍ഷം നീളുന്ന അധ്യക്ഷസ്ഥാനം ഒരാള്‍ക്ക് രണ്ട് തവണ വഹിക്കാമെന്നാണ് പാര്‍ട്ടി നിയമം.

ആദ്യമോഡി സര്‍ക്കാരില്‍ മുതിര്‍ന്ന മന്ത്രിയായിരുന്ന പാര്‍ലമെന്ററി ബോര്‍ഡ് അംഗം ജെപി നദ്ദ ഇത്തവണ ഒഴിവാക്കപ്പെട്ടത് അദ്ദേഹത്തെ അമിത്ഷായുടെ പിന്‍ഗാമിയായി എത്തിക്കാനാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയുടെ ചുമതലയായിരുന്നു നദ്ദക്ക്. മഹാഗദ്ബന്ധനെ നിഷ്പ്രഭമാക്കി ബിജെപിക്ക് മികച്ച വിജയം സമ്മാനിക്കാന്‍ നദ്ദക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button