Latest NewsFood & Cookery

ബ്രേക്ക് ഫാസ്റ്റിന് തയ്യാറാക്കാം ബ്രഡ് ഉപ്പുമാവ്

ബ്രഡ് തന്നെ കഴിച്ചും, ജാമും ബട്ടറും ഒക്കെ കൂട്ടി കഴിച്ചും നമ്മള്‍ മടുത്തു പോവാറുണ്ട്. ബ്രഡു കൊണ്ട് ലളിതമായി ഉണ്ടാക്കാവുന്ന ഉപ്പുമാവ് ഒന്നു പരീക്ഷിച്ചാലോ?

ബ്രഡ് ഉപ്പുമാവ്

ബ്രഡ് 12എണ്ണം
കാരറ്റ് 1
ബീൻസ് 100ഗ്രാം
സവാള. 1
മഞ്ഞൾ പൊടി 1/4ടീസ്പൂൺ
കുരുമുളക് പൊടി 1/2ടീസ്പൂൺ
ഇഞ്ചി. 1 കഷ്ണം
പച്ചമുളക് 1എണ്ണം
ഉപ്പ്,കറിവേപ്പില,വറ്റൽമുളക്,കടുക് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ബ്രഡ് ചൂടാക്കിയതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക.ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടായതിനു ശേഷം കടുക് ഇട്ട് പൊട്ടിച്ചു വറ്റൽമുളക,കറിവേപ്പില ഇടുക.അതിലേക്ക് ഇഞ്ചി, കാരറ്റ്, ബീൻസ്,സവാള,പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് വഴറ്റുക. ആവശ്യത്തിന് ഉപ്പ്,കുരുമുളക്,മഞ്ഞൾ പൊടി എന്നിവ ചേർക്കുക.ഇതിലേക്ക് ബ്രഡ് പൊടിച്ചത് ചേർത്തിളക്കുക.അവസാനം അണ്ടിപ്പരിപ്പ്,കിസ്മസ് എന്നിവ നെയ്യിൽ മൂപ്പിച്ചു ചേർക്കുക.ബ്രഡ് ഉപ്പുമാവ് റെഡി.ഇത് പപ്പടവും കൂട്ടി കഴിക്കാം

shortlink

Post Your Comments


Back to top button