Latest NewsIndia

കരുതല്‍ താരമായി ടീമിനൊപ്പം ചേരാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്

ന്യൂഡല്‍ഹി: കരുതല്‍ താരമായി ഇന്ത്യൻ ടീമിനൊപ്പം ചേരാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്. ധവാന്റെ പകരക്കാരനായി പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ പന്തിനോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം പതിനഞ്ചംഗ ഇന്ത്യന്‍ സംഘത്തില്‍ പന്ത് ഉള്‍പ്പെടില്ല. ഒരാഴ്ച ധവാന്റെ പരിക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.

ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാകുമോ എന്നും മാനേജ്‌മെന്റ് നോക്കുന്നുണ്ട്. ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button