Latest NewsIndia

മമതാ ബാനര്‍ജിയുടെ അന്ത്യശാസനം ഡോക്ടർമാർ തള്ളി; സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനം

ആക്രമിക്കപ്പെട്ട ഡോക്ടറെ മമതാ ബാനര്‍ജി നേരിട്ട് സന്ദര്‍ശിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്ത: മമതയുടെ അന്ത്യശാസനവും വകവയ്ക്കാതെ ബംഗാളിലെ ഡോക്ടര്‍മാര്‍ സമരം തുടരുന്നു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബംഗാളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡോക്ടര്‍മാരുടെ സംഘടന ആരോപിച്ചു. ആക്രമിക്കപ്പെട്ട ഡോക്ടറെ മമതാ ബാനര്‍ജി നേരിട്ട് സന്ദര്‍ശിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചുവെന്ന് ആരോപിച്ച്‌ എന്‍.ആര്‍.എസ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറെയാണ് രോഗികളുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. ഡോക്ടര്‍മാര്‍ നാല് മണിക്കൂറിനകം സമരം അവസാനിപ്പിക്കണമെന്ന് മമത അന്ത്യശാസനം നല്‍കിയിരുന്നു. ഇന്ന് രണ്ട് മണിക്കുള്ളില്‍ സമരം അവസാനിപ്പിക്കണമെന്നാണ് മമത അന്ത്യശാസനം നല്‍കിയിരുന്നത്.

സമരം അവസാനിപ്പിക്കാത്തവര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകണമെന്നും മമത മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ മമതയുടെ അന്ത്യശാസനം തള്ളിയ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഇതോടെ സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറായിരിക്കുകയാണ്.ഞങ്ങള്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യവും പ്രതിഷേധവുമായാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ മമതെയ നേരിട്ടത്. ആശുപത്രി പരിസരം ഒഴിപ്പിക്കാനാണ് പൊലീസിന് മമത നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതിനിടെ ഡോക്ടര്‍മാരുടെ സംയുക്ത സംഘടന ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ കണ്ട് പരാതി ഉന്നയിച്ചു. എല്ലാ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും മതിയായ സുരക്ഷ ഒരുക്കണമെന്നും ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button