KeralaLatest News

നസീറിനെ ആക്രമിച്ചതിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകന്‍; ക്വട്ടേഷന്‍ നല്‍കിയയാളുടെ പേര് പറഞ്ഞത് പ്രതികള്‍

കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി തള്ളി

കണ്ണൂര്‍: സി.പി.എം വിമതന്‍ സി.ഒ .ടി നസീറിന്റെ വധ ശ്രമവുമായി ബന്ധപെട്ടു എ.എന്‍. ഷംസീറിന്റെ പേര് പുറത്തുവന്നത് വിവാദമായതിനു പുറമെ ക്വട്ടേഷന്‍ നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകന്‍ പൊട്ടിയന്‍ സന്തോഷാണെന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞു. പൊട്ടിയന്‍ സന്തോഷ് എന്നറിയപ്പെടുന്ന കുണ്ടേരി സ്വദേശിയായ സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

സന്തോഷിന്റെ കോള്‍ രേഖകള്‍ പോലീസ് പരിശോധിച്ചതില്‍ നിന്നും തലശ്ശേരി മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി രാജേഷ് നിരവധി തവണ സന്തോഷിനെ വിളിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍ സന്തോഷ് ഒളിവിലാണെന്ന് പോലീസ് കണക്കുകൂട്ടുന്നു.ഇയാള്‍ക്കായി തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.എന്നാല്‍ കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി തള്ളി.ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായാണ് എതിര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button