Latest News

ഇന്ത്യാ-പാക് മത്സരം കാത്തിരിക്കുന്ന ആരാധകരെ നിരാശയിലാഴ്ത്തി ഒരു വാർത്ത

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് പോരാട്ടം കാത്തിരിക്കുന്ന നിരാശയിലാഴ്ത്തി ഒരു വാർത്ത. ഞായറാഴ്ച മാഞ്ചസ്റ്ററില്‍ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും ഉച്ചക്ക് രണ്ട് മണിയോടെയും മഴയുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ കഴിഞ്ഞ മത്സരം മഴമൂലം കഴിഞ്ഞ ദിവസം പൂർണമായി ഉപേക്ഷിച്ചിരുന്നു. മൂന്ന് കളികളില്‍ അഞ്ച് പോയന്റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യയിപ്പോള്‍. ഞായറാഴ്ചത്തെ മത്സരവും മഴ കാരണം മുടങ്ങിയാൽ അത് വലിയ തിരിച്ചടിയാകും. നാലു കളികളില്‍ ഒരു ജയം മാത്രമുള്ള പാകിസ്ഥാനും മഴ മൂലം മത്സരം ഉപേക്ഷിക്കുന്നത് തിരിച്ചടിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button