CricketLatest News

ഇന്ത്യയുടേയും പാകിസ്ഥാന്റെയും കളി മുടക്കി മഴ

മാഞ്ചെസ്റ്റര്‍: മഴ മൂലം ഇന്ത്യ പാകിസ്ഥാന്‍ ലോകകപ്പ് മത്സരം നിര്‍ത്തിവെച്ചു. ബാറ്റിങ് തീരാന്‍ മൂന്ന് ഓവർ മാത്രം ശേഷിക്കെയാണ് മഴ പെയ്‌തത്‌. 46.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 305 റണ്‍സ് ആണ് ഇന്ത്യ നേടിയിരിക്കുന്നത്. കോഹ്ലിയും(71), വിജയ് ശങ്കറുമാണ്(3) ക്രീസില്‍. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മ സെഞ്ചുറി നേടി. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ രാഹുലും, രോഹിത് ശര്‍മ്മയും ചേര്‍ന്ന് 136 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഉണ്ടാക്കിയത്. രോഹിത് ശര്‍മ്മ(140), കെ.എല്‍ രാഹുല്‍(57), ഹര്‍ദിക് പാണ്ഡ്യാ(26), ധോണി(1) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ആരാധകര്‍ ഒരുപോലെ കാത്തിരുന്ന മത്സരത്തിന് മഴ ഭീഷണിയായിരിക്കുകയാണ്. എങ്കിലും കളി തുടരും എന്ന് തന്നെയാണ് പ്രതീക്ഷ. ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പം നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button