CricketLatest News

ബാറ്റിങ് തുടങ്ങി; ചുവട് പിഴച്ച് പാകിസ്ഥാൻ

മാഞ്ചസ്റ്റർ: ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ബാറ്റിംഗ് ആരംഭിച്ചു. അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ 4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസാണ് പാകിസ്ഥാൻ നേടിയിരിക്കുന്നത്. ഏഴ് റൺസെടുത്ത ഇമാം ഉൾ ഹഖ് ആണ് ഔട്ടായത്. ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ വിജയ് ശങ്കറാണ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഇമാം ഉൾ ഹഖിനെ ഔട്ടാക്കിയത്.

അവസാന ഓവറുകൾക്കിടെയിലെ മഴയും ഇടവേളയും അൽപം റൺനിരക്ക് കുറച്ചെങ്കിലും പാകിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോറാണ് നേടിയത്. 140 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ധവാന് പകരം ഓപ്പണറായി ഇറങ്ങിയ കെഎൽ രാഹുൽ 57 റൺസെടുത്തു. വിരാട് കോഹ്ലി 65 പന്തിൽ നിന്ന് 77 റൺസെടുത്തു. 15 റൺസുമായി വിജയ് ശങ്കറും 9 റൺസെടുത്ത് കേദാർ ജാദവും പുറത്താവാതെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button