CricketLatest NewsSports

ലോറി ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച്‌ രണ്ടു യുവാക്കൾ മരിച്ചു

കണ്ണൂര്‍:വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂരിൽ ലോറി ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച്‌ ചെറുകുന്ന് പള്ളിക്കര സ്വദേശികളായ കെ വി ജാസിം, കെ ടി മുഹ്‌സിന്‍ എന്നിവരാണ് മരിച്ചത്. പഴയങ്ങാടി ചെറുകുന്ന് മുട്ടില്‍ റോഡില്‍ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ബൈക്കിലും സ്‌കൂട്ടറിലുമിടിക്കുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ യുവാക്കളെ ഏറെ പരിശ്രമത്തിനൊടുവിൽ ജെ സി ബി ഉപയോഗിച്ച്‌ ലോറി പൊക്കിയാണ് പുറത്തെടുത്തത്. ഉടന്‍ ചെറുകുന്നിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപെട്ടിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button