Latest News

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് കനത്ത വിജയലക്ഷ്യം; മത്സരം പ്രവചനാതീതം

മാ​ഞ്ച​സ്​​റ്റ​ര്‍: ലോകകപ്പില്‍ പാ​കി​സ്ഥാനെതിരെ ഇ​ന്ത്യ​ക്ക് മികച്ച സ്കോര്‍. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ (140) സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ഇന്ത്യയുടെ ബാറ്റിങ് തീരാന്‍ മൂന്ന് ഓവർ ശേഷിക്കെ മഴ പെയ്ത് കളി മുടങ്ങിയെങ്കിലും പിന്നീട് മത്സരം തുടർന്നു.

ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ രാഹുലും, രോഹിത് ശര്‍മ്മയും ചേര്‍ന്ന് 136 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഉണ്ടാക്കിയത്. ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പം നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button