Latest NewsUAE

ഉറങ്ങിക്കിടന്ന മലയാളി യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു

ഫുജൈറ: ഉറങ്ങിക്കിടന്ന മലയാളി യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. കൊല്ലം വയ്യനം ആയൂർ വിജയസദനത്തിൽ മനോജ് ചന്ദ്രൻപിള്ള(39)യാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തു. പ്ലംബറായ ചന്ദ്രൻപിള്ളയും പ്രതിയും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മനോജിനെ പ്രതി ഇരുമ്പു പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button