Latest NewsJobs & VacanciesEducation & Career

അർധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്. സ്‌കിൽഡ് വർക്കർ ട്രെയിനി (മോൾഡർ/ഫൗൻട്രിമാൻ) തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. (ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു). ഐ.റ്റി.ഐ-മോൾഡർ/ഫൗൻട്രിമാൻ പാസ്സായിരിക്കണം. സ്ഥിരം നിയമാനമായിരിക്കും. 1961 ലെ അപ്രന്റിസ് ആക്ട് പ്രകാരം പൂർത്തിയാക്കിയ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ്, ഏതെങ്കിലും ഫൗണ്ടറി/ഹെവി എൻജിനിയറിംഗ് ഇൻഡസ്ട്രിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുണ്ടായിരിക്കണം. പ്രായം 2018 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). ഒരു വർഷത്തെ ട്രെയിനിംഗ് കാലയളവിൽ പ്രതിമാസം 7500 രൂപയും തുടർന്ന് 4700-6180 ശമ്പള സ്‌കെയിലും (മിനിമം പ്രതിമാസം 17500)വേതനം ലഭിക്കും. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 22 നകം ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ ഇതരസംവരണവിഭാഗത്തിലുള്ളവരെയും ജനറൽ വിഭാഗക്കാരെയും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button